കനേറിയന്‍ മിഡ്-ഫീല്‍ഡര്‍ വിൻസെന്റ് ഗോമസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

കനേറിയന്‍ മിഡ്-ഫീല്‍ഡര്‍ വിൻസെന്റ് ഗോമസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

ഐഎസ്എലിന്റെ വരാനിരിക്കുന്ന സീസണില്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം വിൻസെന്റ് ഗോമസ് കേരള ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ട് കെട്ടും.വിൻസെന്റ് ഗോമസുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് കരാറില്‍ ഒപ്പിട്ടു.ലാസ് പല്‍മാസില്‍ ജനിച്ച ഡിഫെന്‍സീവ് മിഡ്ഫീല്‍ഡറായ വിൻസെന്റ് 2007 ല്‍ സ്പാനിഷ് നാലാം ഡിവിഷന്‍ ടീമായ എ ഡി ഹുറാക്കാനൊപ്പം സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു.

2010 ൽ ലാസ് പൽമാസിനായി ഗോമസ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുകയും കോപ ഡെൽ റേയുമായുള്ള മത്സരത്തിൽ രണ്ട് ഗോൾ നേടുകയും ചെയ്തു. മിഡ്‌ഫീൽഡിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും ഗോൾ കണ്ടെത്താനും അതീവ ശ്രദ്ധാലുവാണ് വിൻസെന്റ്.

2015-16 സീസണിൽ ലാ ലിഗയിലേക്കുള്ള ക്ലബ്ബിന്റെ പ്രമോഷനിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം ബാഴ്‌സലോണയ്ക്കും റയൽ മാഡ്രിഡിനുമെതിരായ മത്സരത്തിൽ ടീമിനെ നയിക്കുകയും ചെയ്തു. ടൂർണമെന്രിൽ നിന്ന് ടീം പുറത്തായതോടെ ഗോമസ് രണ്ടാം ഡിവിഷനിൽ കളിക്കുന്ന ഡിപോർടിവോ ലാ കൊറൂനയിലേക്ക് മാറി. അവിടെ നിന്നുമാണ് ഐഎസ്എല്ലിലേക്കുള്ള താരത്തിന്റെ വരവ്.

മിഡ്ഫീല്‍ഡില്‍ ഒരു വലിയ സാന്നിധ്യമാകാന്‍ പോകുന്ന ഫുട്‌ബോളിന്റെ മാസ്റ്ററാണ് വിൻസെന്റെന്ന് കേരളബ്ലാസ്റ്റേഴ്‌സ് എഫ്.സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.അദ്ദേഹത്തിന്റെ പ്രഫഷണല്‍ കരിയറിലെ മൂന്നാമത്തെ ക്ലബ് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ്.അദ്ദേഹം കളിക്കളത്തിലും ക്ലബ്ബിലും അവിശ്വസനീയമായ സ്ഥിരത പുലര്‍ത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരമാണിത്.

Leave A Reply

error: Content is protected !!