ഐ.പി.എല്‍; മുംബൈയ്‌ക്കെതിരെ കൊൽക്കത്തയ്ക്ക് 196 റൺസ് വിജയലക്ഷ്യം

ഐ.പി.എല്‍; മുംബൈയ്‌ക്കെതിരെ കൊൽക്കത്തയ്ക്ക് 196 റൺസ് വിജയലക്ഷ്യം

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈയ്ക്കെതിരെ കൊൽക്കത്തയ്ക്ക് 196 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നായകൻ രോഹിത്തിന്റെയും സൂര്യകുമായ യാദവിന്റെയും വെടിക്കെട്ട് ബാറ്റിങ് മികവിലാണ് 195 റൺസ് അടിച്ചെടുത്തത്.54 പന്തില്‍ 90 റണ്‍സെടുത്ത രോഹിത് ആണ് മുംബൈയുടെ ടോപ് സ്കോറര്‍.

കൊല്‍ക്കത്തക്കായി ആദ്യ ഓവര്‍ എറിയാനെത്തിയത് മലയാളി താരം സന്ദീപ് വാര്യരായിരുന്നു. ആദ്യ അഞ്ച് പന്തില്‍ ഒറു റണ്‍സ് മാത്രം വഴങ്ങിയ സന്ദീപ് നല്ല തുടക്കമിട്ടെങ്കിലും ആറാം പന്ത് വൈഡായി. വീണ്ടുമെറിഞ്ഞ പന്തില്‍ പോയന്റിന് മുകളിലൂടെ സിക്സിന് പറത്തിയാണ് രോഹിത് തുടങ്ങിയത്. രണ്ടാം ഓവറില്‍ ക്വിന്റണ്‍ ഡീകോക്കിനെ(1) വീഴ്ത്തി ശിവം മാവി മുംബൈയെ ഞെട്ടിച്ചെങ്കിലും സന്ദീപ് വാര്യര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ച് സൂര്യകുമാര്‍ യാദവ് മുംബൈയുടെ റണ്‍വേട്ടക്ക് തുടക്കമിട്ടു.

ചെന്നൈയ്ക്കെതിരെ അർധസെഞ്ചുറിയുമായി തിളങ്ങിയ സൗരഭ് തിവാരി ഒരു സിക്സും ഒരു ഫോറും അടക്കം മറ്റൊരു വെടിക്കെട്ടിന് തിരികൊളുത്തിയെങ്കിലും അധികം ആയുസുണ്ടായില്ല. 21 റൺസെടുത്ത സൗരഭ് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയ്ക്കും 18റൺസിൽ ക്രീസ് വിടേണ്ട വന്നു. 80 റൺസെടുത്ത നായകൻ രോഹിത്തിനെ മടക്കിയത് യുവതാരം ശിവം മവിയായിരുന്നു. 150 മത്സരത്തിനിറങ്ങിയ പൊള്ളർഡിന് 13 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

കൊല്‍ക്കത്ത ബൗളര്‍മാരില്‍ പാറ്റ് കമ്മിന്‍സ്, സന്ദീപ് വാര്യര്‍ എന്നിവര്‍ നന്നായി തല്ലുവാങ്ങി. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്ത നിരയില്‍ മികച്ചു നിന്നത്. യുവ താരം ശിവം മാവിയും മികച്ച പ്രകടനം പുറത്തെടുത്തു. ഒരു മെയ്ഡനടക്കം നാല് ഓവര്‍ എറിഞ്ഞ മാവി രണ്ടു വിക്കറ്റും വീഴ്ത്തി.

Leave A Reply

error: Content is protected !!