കേന്ദ്രമന്ത്രി സുരേഷ് അം​ഗഡി കൊവിഡ് ബാധിച്ച് അന്തരിച്ചു

കേന്ദ്രമന്ത്രി സുരേഷ് അം​ഗഡി കൊവിഡ് ബാധിച്ച് അന്തരിച്ചു

കൊവിഡ് ബാധിച്ച് റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി മരിച്ചു. ഡൽഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് കേന്ദ്രമന്ത്രിയുടെ മരണം. യൂണിയന്‍ ക്യാബിനറ്റില്‍ നിന്ന് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ മന്ത്രികൂടിയാണ് സുരേഷ് അംഗഡി.

കര്‍ണാടക ബെല്‍ഗാവില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു സുരേഷ് അംഗഡി. സെപ്റ്റംബർ‍ 11-നാണ് അദ്ദേഹം കൊവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ബി.ജെ.പി അംഗമായാണ്​ അംഗഡി രാഷ്​ട്രീയ പ്രവർത്തനം ആരഭിക്കുന്നത്​. 1996ൽ ബെൽഗാവി ജില്ലാ പ്രസിഡൻറായി.

1999 വരെ സ്ഥാനം വഹിച്ചു. തുടർന്ന്​ 2001ൽ വീണ്ടും ജില്ലാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 2004ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ ബെൽഗാം ലോക്​സഭ മണ്ഡലത്തിൽ നിന്ന്​ ജയിച്ചു. തുടർന്ന്​ 2009,2014,2019 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും എം.പിയായി വിജയിച്ചു.

Leave A Reply

error: Content is protected !!