ഐ പി എൽ; കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈക്ക് മികച്ച തുടക്കം

ഐ പി എൽ; കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈക്ക് മികച്ച തുടക്കം

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ തുടക്കം. സ്‌കോര്‍ എട്ടില്‍ നില്‍ക്കെ ക്വിന്റണ്‍ ഡിക്കോക്കിനെ (1) നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് കൊല്‍ക്കത്ത ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു.

രണ്ടാം ഓവറില്‍ തന്നെ മുംബൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മാവിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഡികോക്ക് നിഖില്‍ നായ്ക്കിന് ക്യാച്ച് നല്‍കി. രോഹിത് നാല് സിക്‌സും ഒരു ഫോറും നേടി. സൂര്യകുമാര്‍ യാദവിന്റെ അക്കൗണ്ടില്‍ ആറ് ബൗണ്ടറികളുണ്ട്. സീസണിലെ ഏറ്റവും വലിയ ലേലതുകയായ 15.5 കോടിക്ക് കൊല്‍ക്കത്തയിലെത്തിയ പാറ്റ് കമ്മിന്‍സ് ആദ്യ ഓവറില്‍ 15 റണ്‍സ് വഴങ്ങി. സന്ദീപ് വാര്യര്‍ രണ്ട് ഓവറില്‍ 24 റണ്‍സാണ് വിട്ടുകൊടുത്തത്.

ഉദ്ഘാടന മത്സരത്തിൽ ചെന്നൈയോട് പരാജയപ്പെട്ട മുംബൈ സീസണിലെ കന്നി ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. കൊൽക്കത്തയാകട്ടെ ആദ്യ മത്സരത്തിൽ ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലും. കണക്കുകളിൽ തുല്ല്യരാണെങ്കിലും പ്രവചനങ്ങൾ അസാധ്യമായ സീസണിൽ കൂടുതൽ മികവ് കാണിക്കുന്നവർക്കായിരിക്കും ജയം.

Leave A Reply

error: Content is protected !!