റം​സി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വത്തിൻറെ അന്വേഷണം സം​സ്ഥാ​ന ക്രൈം​ബ്രാ‌​ഞ്ചി​ന് കൈ​മാ​റി

റം​സി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വത്തിൻറെ അന്വേഷണം സം​സ്ഥാ​ന ക്രൈം​ബ്രാ‌​ഞ്ചി​ന് കൈ​മാ​റി

പ്ര​തി​ശ്രു​ത വ​ര​ൻ വി​വാ​ഹ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യ​തി​നെ തു​ട​ർ​ന്നു കൊ​ല്ലം കൊ​ട്ടി​യ​ത്ത് റം​സി എ​ന്ന യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൻറെ അന്വേഷണം സം​സ്ഥാ​ന ക്രൈം​ബ്രാ‌​ഞ്ചി​ന് കൈ​മാ​റി. റം​സി​യു​ടെ പി​താ​വും ആ​ക്ഷ​ൻ കൗ​ൺ​സി​ലും ചേർന്ന് നിലവിലെ അന്വേഷണം തൃ​പ്‌​തി​ക​ര​മ​ല്ലെ​ന്ന് കട്ടി ഡി​ജി​പി​ക്ക് പ​രാ​തി നൽകിയിരുന്നു.

ഇതിൻറെ അടിസ്ഥാനത്തിലാണ് അന്വേഷണം സം​സ്ഥാ​ന ക്രൈം​ബ്രാ‌​ഞ്ചി​ന് കൈ​മാ​റിയത്. ഇതിൻറെ അടിസ്ഥാനത്തിൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ്‌ മേ​ധാ​വി കെ.​ജി. സൈ​മ​ണി​ന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ഇ​ര​വി​പു​രം വാ​ള​ത്തും​ഗ​ൽ​നി​ന്നു കൊ​ട്ടി​യം കൊ​ട്ടും​പു​റ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന 24-കാ​രി​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​ മ​രി​ച്ച​ത്.

എ​ട്ടു​ വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ ഇ​രു​വ​രു​ടെ​യും വി​വാ​ഹം നി​ശ്ച​യി​ച്ച് വ​ള​യി​ടീ​ൽ ച​ട​ങ്ങും ന​ട​ത്തി​യി​രു​ന്നു.പ​ല​പ്രാ​വ​ശ്യം യു​വാ​വ് വീ​ട്ടു​കാ​രി​ൽ​നി​ന്ന് പ​ണ​വും ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി സ്വ​ർ​ണ​വും കൈ​പ്പ​റ്റി​യി​രു​ന്ന​താ​യും യു​വ​തി​യു​ടെ ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. സെ​പ്റ്റം​ബ​ർ മൂന്നിന് ഉ​ച്ചക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ൽ സ​ഹോ​ദ​രി​യു​ടെ കു​ഞ്ഞി​നെ ഉ​റ​ക്കു​ന്ന തൊ​ട്ടി​ലി​ന്‍റെ ക​യ​റി​ൽ യു​വ​തി തൂ​ങ്ങി ​മ​രി​ച്ച​താ​യി ക​ണ്ട​ത്.

Leave A Reply

error: Content is protected !!