വൈപ്പിനിൽ യുവാവിനെ മർദിച്ചു കൊന്ന സംഭവം; മൂന്നു പേർ കൂടി പിടിയിൽ

വൈപ്പിനിൽ യുവാവിനെ മർദിച്ചു കൊന്ന സംഭവം; മൂന്നു പേർ കൂടി പിടിയിൽ

കൊച്ചി: വൈപ്പിനിൽ യുവാവിനെ മർദിച്ചു കൊന്ന സംഭവത്തിൽ മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചെറായി രാമവർമ്മ കിഴക്ക് പാഞ്ചാലതുരുത്ത് പരേതനായ കല്ലുമഠത്തിൽ പ്രസാദിന്റെ മകൻ പ്രണവാണ് (23) കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെ നാലരയോടെ ബീച്ച് റോഡിലൂടെ വന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തലയ്ക്കും കൈക്കും അടിയേറ്റ് ചോരയിൽ കുതിർന്ന നിലയിലായിരുന്നു. മൃതദേഹത്തിനടുത്ത് നിന്ന് ശീമക്കൊന്ന പത്തലും പൊട്ടിയ ട്യൂബ് ലൈറ്റുകളും കണ്ടെത്തിയിരുന്നു.

സം​ഭ​വ​ത്തി​ല്‍ ചെ​റാ​യി സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത്, ജി​ബി​ന്‍, അ​മ്പാ​ടി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​മ്പാ​ടി​യെ ബു​ധ​നാ​ഴ്ച ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു. ചെ​റാ​യി സ്വ​ദേ​ശി​യാ​യ നാം​ദേ​വ് എ​ന്ന​യാ​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. കൊ​ല്ല​പ്പെ​ട്ട പ്ര​ണ​വി​ന് പ്ര​തി​ക​ളി​ല്‍ ഒ​രാ​ളു​ടെ കാ​മു​കി​യു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​തേ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. വാട്സ്ആപ്പ് ചാറ്റിങ്ങിലൂടെ വിളിച്ചു വരുത്തിയ ശേഷം വൈപ്പിൻ പള്ളത്താംകുളങ്ങര ബീച്ചിന് സമീപം ഇന്നലെ  പുലർച്ചെയായിരുന്നു കൊലപാതകം.

Leave A Reply

error: Content is protected !!