ലെെം​ഗിക പീഡനം, ഭീഷണി; പൂനം പാണ്ഡെയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

ലെെം​ഗിക പീഡനം, ഭീഷണി; പൂനം പാണ്ഡെയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

പനാജി: ലൈംഗികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള നടി പൂനം പാണ്ഡെയുടെ പരാതിയില്‍ ഭര്‍ത്താവ് സാം ബോംബെയെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാ​ഗമായി ​ഗോവയിലാണ് പൂനമിപ്പോൾ. അവിടെ വച്ചാണ് സംഭവം അരങ്ങേറിയതെന്ന് പൂനം പറയുന്നു. നടിയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും സാമിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഞായറാഴ്ച രാത്രിയാണ് ഭര്‍ത്താവ് സാം തന്നെ ഉപദ്രവിച്ചു എന്ന് കാണിച്ച് പൂനം പാണ്ഡെ പൊലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗത്തിന് ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

പൂനത്തിനെ ആരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പൊലീസ് അറിയിച്ചു. മൂന്ന് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷം ഈ മാസം പത്തിനാണ്‌ പൂനം പാണ്ഡെ സാമിനെ വിവാഹം ചെയ്തത്.

Leave A Reply

error: Content is protected !!