കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ 52 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ 52 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ 52 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ത്തി​യ സ്വാ​ബ്​ പ​രി​ശോ​ധ​ന​യി​ൽ നി​ന്നാ​ണ് ഇ​ത്ര​യും പേ​രി​ൽ കോ​വി​ഡ്​ സ്ഥിരീകരിച്ചത്.

നാ​ലു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 882 പേ​ർ​ക്കാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.സ​ബാ​ഹ്​ അ​ൽ സാ​ലിം യൂ​നി​വേ​ഴ്സി​റ്റി, ഖാ​ലി​ദി​യ, യൂ​നി​വേ​ഴ്സി​റ്റി ശു​വൈ​ഖ്, ജാ​ബി​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. കോ​വി​ഡ്​ ക​ണ്ടെ​ത്തി​യ​വ​ർ ഇ​ട​പെ​ട്ട ഭാ​ഗ​ങ്ങ​ളി​ലെ പ്ര​ത​ല​ങ്ങ​ൾ അ​ണു​മു​ക്ത​മാ​ക്കി.

അതേസമയം കുവൈത്തിൽ ഇതുവരെ കോവിഡ്​ ബാധിച്ചവർ ഒരു ലക്ഷം കടന്നു. ചൊവ്വാഴ്​ച 719 പേർ ഉൾപ്പെടെ 1,00,683 പേർക്കാണ്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. ഇതിൽ ചൊവ്വാഴ്​ചത്തെ 682 പേർ ഉൾപ്പെടെ 91612 പേർ രോഗമുക്​തരായി. പുതുതായി മൂന്നുപേർ ഉൾപ്പെടെ 588 പേരാണ്​ മരിച്ചത്​.

Leave A Reply

error: Content is protected !!