ശക്തമായ മഴ: ജില്ലയിൽ പലയിടത്തും വൻ നാശനഷ്ടം

ശക്തമായ മഴ: ജില്ലയിൽ പലയിടത്തും വൻ നാശനഷ്ടം

കോഴിക്കോട്: ശക്തമായ മഴയിൽ ജില്ലയിൽ പലയിടത്തും വൻ നാശനഷ്ടം. നിരവധി വീടുകളുടെ മുകളിൽ മരങ്ങൾ വീണു പല വീടുകൾക്കും കേടുപാടുകൾ ഉണ്ടയായി. ചേ​രാ​പു​രം കാ​ക്കു​നി​യി​ലെ പ​ടി​ഞ്ഞാ​റ​ക്ക​ണ്ടി രാ​ജ​ന്‍റെ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ത​ക​ര്‍​ന്നു. വീട്ടിൽ ഉണ്ടായിരുന്ന കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു .

മരം വീണ് ജില്ലയിൽ പലയിടത്തും ഗതാഗത തടസം ഉണ്ടായി. ഇവിടെയൊക്കെ ​എയ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി. ജില്ലയിൽ വൈ​ദ്യു​തി വി​ത​ര​ണ​വും മ​ണി​ക്കൂ​റു​ക​ളോ​ളം നി​ല​ച്ചു. നിരവധി പോസ്റ്റുകളും ഒടിഞ്ഞുവീണു.

Leave A Reply

error: Content is protected !!