ബി.എം.ഡബ്ള്യുവിന്റെ സ്‌റ്റൈലിഷ് ക്രൂസർ R18 ഇന്ത്യയിലും

ബി.എം.ഡബ്ള്യുവിന്റെ സ്‌റ്റൈലിഷ് ക്രൂസർ R18 ഇന്ത്യയിലും

ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ബി.എം.ഡബ്ള്യുവിന്റെ മോട്ടോർസൈക്കിൾ വിഭാഗമായ ബി.എം.ഡബ്ള്യു മോട്ടോറാഡിന്റെ ഇന്ത്യയിലെ ആദ്യ ക്രൂസർ താരമാണ് ആർ18. സ്‌റ്റാൻഡേർഡ് മോഡലിന് പുറമേ ആർ18 ഫസ്‌റ്റ് എഡിഷനും ഇതിനുണ്ട്.

തനത് ക്ളാസിക് ശൈലിയിൽ, പൗരുഷംഭാവം നിറച്ചാണ് ആർ18ന്റെ രൂപകല്‌പന. ബൈക്കിന്റെ ഓരോ ഘടകവും അതിമനോഹരവും പ്രൊഫഷണൽ ടച്ചുള്ളതുമാണ്. ക്രോം റിംഗിനുള്ളിൽ തീർത്ത, ഇന്റഗ്രേറ്റഡ് ഡിസ്‌പ്ളേയോട് കൂടിയ പരമ്പരാഗത സർക്കുലാർ ഇൻസ്‌ട്രുമെന്റ്, എൽ.ഇ.ഡി ഹെഡ്‌ലൈറ്റ്, എൽ.ഇ.ഡി ഡി.ആർ.എൽ., പിന്നോട്ട് ഒഴുകിവീഴുന്ന ടാങ്ക്, വലിയ എക്‌സ്‌ഹോസ്‌റ്റ് എന്നിവ ചേരുമ്പോൾ മനംകവരുന്ന ഭംഗിയാണ് ആർ18ന് ലഭിക്കുന്നത്.

1800 സി.സി., ഫസ്‌റ്റ് എഡിഷൻ ബാഡ്‌ജുകളും മനോഹരം. പുതുതായി വികസിപ്പിച്ച എയർ/ഓയിൽ കൂളായ 1,802 സി.സി എൻജിനാണുള്ളത്. 91 ബി.എച്ച്.പിയാണ് കരുത്ത്; ടോർക്ക് 158 എൻ.എം. ഗിയറുകൾ ആറ്. റെയിൻ, റോക്ക്, റോൾ റൈഡിംഗ് മോഡുകളുമുണ്ട്.

Leave A Reply

error: Content is protected !!