രക്ഷപ്പെടാനുള്ള അവസാന ശ്രമമാണ് ഖുറാനെ മുൻനിർത്തിയുള്ള പ്രചരണം; എംടി രമേശ്

രക്ഷപ്പെടാനുള്ള അവസാന ശ്രമമാണ് ഖുറാനെ മുൻനിർത്തിയുള്ള പ്രചരണം; എംടി രമേശ്

ഖുറാനെ അപമാനിക്കുന്നത് സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. രക്ഷപ്പെടാനുള്ള അവസാന ശ്രമമാണ് ഖുറാനെ മുൻനിർത്തിയുള്ള പ്രചാരണം. ഇ.പി.ജയരാജൻ, തോമസ് ചാണ്ടി, എ.കെ.ശശീന്ദ്രൻ എന്നിവർക്കില്ലാത്ത എന്ത് പരിരക്ഷയാണ് ജലീലിനുള്ളതെന്നും എംടി രമേശ് ചോദിച്ചു. മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് എൻഡിഎ മലപ്പുറം ജില്ലാ കൺവീനർ ദാസൻ കോട്ടക്കൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിൻ്റെ നിയമ സംവിധാനത്തെ കാറ്റിൽ പറത്തിയതിൻ്റെ പേരിലാണ് ജലീൽ രാജിവയ്ക്കേണ്ടത്. വിദേശനാണ്യ വിനിമയ ചട്ടപ്രകാരം തടവുശിക്ഷ അനുഭവിക്കേണ്ട കുറ്റമാണ് ജലീൽ ചെയ്തത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും മറുപടി നൽകിയില്ല. വ്യക്തിപരമായി പോലും ഖുറാൻ വാങ്ങാൻ നിയമമില്ലെന്നിരിക്കെ സർക്കാർ വാഹനത്തിൽ വിതരണം ചെയ്തത് എന്ത് അടിസ്ഥാനത്തിലാണ്. ഈ കാരണത്താൽ മന്ത്രിക്ക് തുടരാൻ യോഗ്യതയില്ല.

ഖുറാനെ അപമാനിക്കുന്നത് സിപിഎമ്മാണ്. സിപിഎം പ്രതിരോധത്തിനാണ് മതത്തെയും ഖുറാനെയും ഉയർത്തിക്കൊണ്ടു വരുന്നത്. രക്ഷപ്പെടാനുള്ള അവസാന ശ്രമമാണ് ഖുറാനെ മുൻനിർത്തിയുള്ള ജലീലിൻ്റെ പ്രചരണമെന്നും എംടി രമേശ് പറഞ്ഞു.

Leave A Reply

error: Content is protected !!