നാനി ചിത്രം "വി"; പുതിയ പോസ്റ്റർ റിലീസ് ചെയ്തു

നാനി ചിത്രം “വി”; പുതിയ പോസ്റ്റർ റിലീസ് ചെയ്തു

നാനി, സുധീർ ബാബു, നിവേദ തോമസ്, അദിഥി റാവു ഹൈദരി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വി’.  ചിത്രത്തിൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.

മോഹനകൃഷ്ണ ഇന്ദ്രഗന്തിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ചിത്രത്തിന് അമിത് ത്രിവേദിയാണ് സംഗീതം നൽകുന്നത്.ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് പി. ജി. വിന്ദയാണ്.നാനിയുടെ 25-ാമത്തെ ചിത്രമാണിത്. കരിയറിൽ ആദ്യമായി ഒരു നെഗറ്റീവ് വേഷം അദ്ദേഹം അവതരിപ്പിക്കുന്നു.

ജഗപതി ബാബു,വെന്നേല കിഷോർ,നാസർ, പ്രിയദർശി,  ശ്രീനിവാസ് അവസരാല, അമിത് തിവാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ആമസോൺ പ്രൈമിൽ കഴിഞ്ഞ മാസം പ്രദർശനത്തിന് എത്തി.

Leave A Reply

error: Content is protected !!