ഐപിഎൽ-13: കൊഹ്‌ലിപടയ്ക്ക് വിജയത്തുടക്കം

ഐപിഎൽ-13: കൊഹ്‌ലിപടയ്ക്ക് വിജയത്തുടക്കം

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോൽപ്പിച്ചു. പത്ത് റൺസിന്റെ തകർപ്പൻ ജയമാണ് അവർ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ളൂർ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 153 റൺസിന് ഓൾഔട്ടായി. ചഹല്‍ 18 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിബാംഗ്ളൂരിനെ വിജയത്തിൽ എത്തിച്ചു.

ഹൈദരാബാദിന് വേണ്ടി ബെയര്‍സ്‌റ്റോ 61 ഉം മനീഷ് പാണ്ഡെ 34 റണ്‍സുമെടുത്തു. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും എബി ഡിവില്ലിയേഴ്‌സിന്റെയും അര്‍ദ്ധ സെഞ്ച്വറിയുടെ മികവിൽ ആണ് ബാംഗ്ളൂർ 163 റൺസ് നേടിയത്.

Leave A Reply

error: Content is protected !!