കാപ്പാട് ബീച്ചില്‍ ചേമഞ്ചേരി പഞ്ചായത്ത് നിര്‍മിച്ച ആര്‍ട് ഗാലറി നാടിന് തുറന്നു കൊടുത്തു. 40 ലക്ഷം രൂപ ചിലവിട്ടാണ് ആര്‍ട് ഗാലറിയുടെ നിര്‍മാണം നടത്തിയത്. ആർട് ഗാലറി യിൽ വടക്കന്‍ മലബാറിലെ അനുഷ്ടാന കലയായ തെയ്യത്തിന്റെ ചെറുരൂപമാണ് ഏവരെയും സ്വാഗതം ചെയ്യുക. ചുമരുകളില്‍ എണ്ണമറ്റ ചിത്രങ്ങള്‍ എല്ലാം നാട്ടുകാരുേടത് തന്നെയാണ്. പ്രദര്‍ശത്തിനൊപ്പം ആവശ്യക്കാര്‍ക്ക് ഇത് വാങ്ങുകയും ചെയ്യാം. ഇവയെല്ലാം ഒരാഴ്ച്ചയേ ഇവിടെ ഉണ്ടാകൂ. അടുത്ത ആഴ്ച്ച മാറ്റും.
കലാകാരന്മാര്ക്ക് അവസരം നല്‍കും. കടപ്പുറത്തിന് സമീപം രണ്ടു നിലയില്‍ ഒരുങ്ങിയ ആര്‍ട് ഗാലറി കഴിഞ്ഞ ദിവസമാണ് നാടിന് സമര്‍പ്പിച്ചത്. കോവിഡ് കാരണം ഉദ്ഘാടനം വേണ്ടെന്ന് വെച്ചാണ്ചടങ്ങുകള് നടത്തിയത്.
നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന സൈമണ്‍ ബ്രിട്ടോ 15 ലക്ഷം രൂപ അനുവദിച്ചതോടെ 2007– 08 കാലഘട്ടത്തിലാണ് ആര്‍ടി ഗാലറിയുടെ നിര്‍മാണത്തിന് തുടക്കം കുറിക്കുന്നത്. അതേവര്‍ഷം കെട്ടിടം പണി പൂര്‍ത്തിയായെങ്കിലും ഏറെനാള്‍ പിന്നെയും കാടുമൂടി കിടന്നു. നിയമസഭ നോമിനേറ്റ് ചെയ്ത അംഗം ജോണ്‍ ഫെര്‍ണാണ്ടസ്, പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലില്‍ 25 ലക്ഷം രൂപ കൂടി അനുവദിച്ചതോടെയാണ് ആര്‍ട് ഗാലറി ഇന്നീകാണുന്ന രൂപത്തിലായത്.