വീ​ട് ക​യ​റി ആ​ക്ര​മ​ണം: യുവാക്കള്‍ അറസ്റ്റില്‍

വീ​ട് ക​യ​റി ആ​ക്ര​മ​ണം: യുവാക്കള്‍ അറസ്റ്റില്‍

ശാ​സ്താം​കോ​ട്ട: വീ​ട് ക​യ​റി ആ​ക്ര​മ​ണം നടത്തിയ  യുവാക്കള്‍ അറസ്റ്റില്‍.   ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റം കി​ഴ​ക്ക് വാ​ഴ​പ്പ​ള്ളി വ​ട​ക്ക​തി​ൽ ദി​ലീ​പി​നെ​യും കു​ടും​ബ​ത്തെ​യും പു​ല​ർ​ച്ചേ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാണ്  ശൂ​ര​നാ​ട് പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യത്. ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റം​കി​ഴ​ക്ക് രാ​ജേ​ഷ് ഭ​വ​ന​ത്തി​ൽ രാ​ജേ​ഷ് (27) പ​ടി​ഞ്ഞാ​റ്റം കി​ഴ​ക്ക് കൊ​ല്ല​ശേ​രി​ൽ വ​ട​ക്ക​തി​ൽ പ്ര​ജി​ത്ത് (25) എ​ന്നി​വ​രെ​യാ​ണ് ശൂ​ര​നാ​ട് പോ​ലി​സ് പി​ടി​കൂ​ടി​യ​ത്. ‌

മ​ർ​ദ​ന​മേ​റ്റ ദി​ലീ​പി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ പ്ര​തി​ക​ളാ​യ രാ​ജേ​ഷും പ്ര​ജി​ത്തും കൂ​ടി ത​ട്ടി​യെ​ടു​ത്ത് ഉ​പ​യോ​ഗി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​നെ​തു​ട​ർ​ന്ന് വാ​ക്കേ​റ്റ​മു​ണ്ടാ​യി. പു​ല​ർ​ച്ചേ പ്ര​തി​ക​ൾ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വ​ന്ന് ദി​ലീ​പി​ന്‍റെ വീ​ട് പൂ​ർ​ണ​മാ​യി അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ദി​ലീ​പി​ന്‍റെ ത​ല​യ്ക്കും കൈ​കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. അ​വ​ശ​നാ​യ ദി​ലീ​പി​നെ സു​ഹൃ​ത്തു​ക്ക​ളെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളു​ള്ള പ്ര​തി​ക​ൾ സം​ഭ​വ​ത്തി​ന് ശേ​ഷം അ​ന്യ​സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് പോ​ലി​സ് പി​ടി​യി​ലാ​യ​ത്.

Leave A Reply

error: Content is protected !!