ആന്ധ്രയില്‍ 24 മണിക്കൂറിനിടെ 6235 പേര്‍ക്ക് കൂടി കോവിഡ്

ആന്ധ്രയില്‍ 24 മണിക്കൂറിനിടെ 6235 പേര്‍ക്ക് കൂടി കോവിഡ്

ഹൈദരാബാദ് : ആന്ധ്രപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 6235 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കോവിഡ് ബാധിതരുടെ എണ്ണം 6,31,749 ആയി ഉയര്‍ന്നു. ഇന്നലെ 7738 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 5,51,821 പേര്‍ ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടു. 74,518 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 5410 ആയി ഉയര്‍ന്നതായി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ആന്ധ്രാപ്രദേശ് ഉള്‍പ്പെടെ പത്ത് സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. കോവിഡ് വ്യാപനത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. പ്രതിദിന മരണനിരക്കിലും മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.

Leave A Reply

error: Content is protected !!