എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകം; രണ്ട് ആര്‍.എസ്എസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകം; രണ്ട് ആര്‍.എസ്എസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

കണ്ണൂര്‍:  കണ്ണവത്തെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ റിഷില്‍ (24), അമല്‍ രാജ് (22) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. കണ്ണൂർ ചിറ്റാരിപറമ്പ് ചുണ്ട സ്വദേശികളായ അമൽരാജ് എം.(22) , പി കെ പ്രിബിൻ (23), ആഷിഖ് ലാൽ എം (25) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

സെപ്റ്റംബര്‍ എട്ടിനാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ സലാഹുദ്ദീനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തില്‍ വെട്ടേറ്റ സലാഹുദീനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.  സയ്യിദ്‌ സ്വലാഹുദ്ധീന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നാണ് എന്ന് ആദ്യ ഘട്ടത്തിൽ തന്നെ പോലീസിന് വ്യക്തമായിരുന്നു. എബിവിപി പ്രവർത്തകനായ കണ്ണവത്തെ ശ്യാമപ്രസാദ് വധക്കേസിലെ പ്രതിയായിരുന്നു സയ്യിദ്‌ സ്വലാഹുദ്ധീൻ.

 

Leave A Reply

error: Content is protected !!