അ​ബൂ​ദ​ബി സാ​ദി​യാ​ത്ത് ദ്വീ​പി​ൽ അപൂർവയിനം പക്ഷിയെ ക​ണ്ടെ​ത്തി

അ​ബൂ​ദ​ബി സാ​ദി​യാ​ത്ത് ദ്വീ​പി​ൽ അപൂർവയിനം പക്ഷിയെ ക​ണ്ടെ​ത്തി

അ​ബൂ​ദ​ബി സാ​ദി​യാ​ത്ത് ദ്വീ​പി​ൽ അപൂർവയിനം പക്ഷിയെ ക​ണ്ടെ​ത്തി.സ്​​റ്റെ​പ്​ വിം​ബ്രെ​ൽ’​എ​ന്ന അ​പൂ​ർ​വ പ​ക്ഷി​ക​ളി​ലൊ​ന്നി​നെയാണ് കണ്ടെത്തിയത്. സാ​ദി​യാ​ത്ത് ബീ​ച്ച് ഗോ​ൾ​ഫ് കോ​ഴ്സി​ൽ എ​മി​റേ​റ്റ്‌​സ് ബേ​ർ​ഡ് റെ​ക്കോ​ഡ്‌​സ് ക​മ്മി​റ്റി​യി​ലെ ര​ണ്ട് അം​ഗ​ങ്ങ​ളാ​യ ഓ​സ്‌​കാ​ർ ക്യാ​മ്പ്ബെ​ൽ, സൈ​മ​ൺ ലോ​യ്ഡ് എ​ന്നി​വ​രാ​ണ് അ​പൂ​ർ​വ പ​ക്ഷി​യെ ക​ണ്ട​ത്.

ഒരു വർഷത്തിൽ താഴെമാത്രം പ്രായമായ ഒന്നിനെയാണ് അബുദാബിയിൽ കണ്ടെത്തിയത്.ഇവയുടെ ഇത്രയും ചെറിയകുഞ്ഞിനെ മറ്റെങ്ങും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലായി വളരെവിരളമായി മാത്രമാണ് ഇവയെ കാണാനായിട്ടുള്ളത്.

വ​സ​ന്ത​കാ​ല​ത്തും ശ​ര​ത്കാ​ല​ത്തും എ​മി​റേ​റ്റി​ലൂ​ടെ പ​തി​വാ​യി ക​ട​ന്നു​പോ​കു​ന്ന വിം​ബ്രെ​ലി​െൻറ അ​പൂ​ർ​വ​മാ​യ ഉ​പ​വി​ഭാ​ഗ​മാ​ണ് സ്​​റ്റെ​പ്​ വിം​ബ്ര​ൽ. ന്യൂ​മെ​നി​യ​സ് ഫി​യോ​പ​സ് അ​ൽ​ബോ അ​ക്‌​സി​ല്ലാ​രി​സ് വി​ഭാ​ഗ​ത്തി​ലു​ള്ള​താ​ണ് ഈ ​പ​ക്ഷി. അ​ബൂ​ദ​ബി​യി​ൽ കാ​ണ​പ്പെ​ട്ട പ​ക്ഷി ഈ ​വ​ർ​ഷം ജ​നി​ച്ച​താ​ണെ​ന്നും ഇ​വ​ർ സ്ഥി​രീ​ക​രി​ച്ചു.

Leave A Reply

error: Content is protected !!