മ​ഹാ​രാ​ഷ്ട്ര​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് എട്ട് മരണം

മ​ഹാ​രാ​ഷ്ട്ര​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് എട്ട് മരണം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭീ​വ​ണ്ടി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ് എ​ട്ടു പേ​ർ മ​രി​ച്ചു. സം​ഭ​​വ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

മുംബൈക്ക് അടുത്ത് ഭീവണ്ടിയില്‍ ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് മൂന്ന് നില കെട്ടിടം തകര്‍ന്നത്. കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ര​വ​ധി പേ​ർ കു​ടു​ങ്ങി കി​ട​ക്കു​ന്നു​വെ​ന്നാ​ണ് വി​വ​രം. അ​ഞ്ചു പേ​രെ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

1984ല്‍ പണിത അപ്പാര്‍ട്ട്‌മെന്റാണ് തകര്‍ന്നത്. 21ഫ്‌ലാറ്റുകള്‍ അടങ്ങിയ കെട്ടിടത്തിന്റെ പകുതിഭാഗമാണ് പുലര്‍ച്ചെ തകര്‍ന്നത്.

Leave A Reply

error: Content is protected !!