നെല്‍കൃഷി വിളവെടുപ്പ് രണ്ടായിരം ഹെക്ടറില്‍ പൂര്‍ത്തിയായി

നെല്‍കൃഷി വിളവെടുപ്പ് രണ്ടായിരം ഹെക്ടറില്‍ പൂര്‍ത്തിയായി

പാലക്കാട്:  ജില്ലയില്‍ ഏകദേശം രണ്ടായിരം ഹെക്ടര്‍ സ്ഥലത്തെ ഒന്നാംവിള നെല്‍കൃഷി വിളവെടുപ്പ് പൂര്‍ത്തിയായതായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (വാട്ടര്‍ മാനേജ്‌മെന്റ് ) അറിയിച്ചു. ആകെ 32,500 ഹെക്ടറോളം സ്ഥലത്താണ് നെല്‍കൃഷി ചെയ്യുന്നത്. ഒന്നാംവിള നെല്‍കൃഷി വിളവെടുപ്പ് നവംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കാനാകും. സെപ്തംബര്‍ 17 ലെ കണക്കു പ്രകാരം ജില്ലയില്‍ 122 കൊയ്ത്ത് മെതിയന്ത്രങ്ങള്‍ വിളവെടുപ്പിനായി എത്തിയിട്ടുണ്ട്. വിളവെടുപ്പിന്റെ ഭൂരിഭാഗവും ഒക്ടോബര്‍ മാസത്തിലാണ് നടക്കുക. കൊയ്ത്ത് മെതിയന്ത്രങ്ങളും തൊഴിലാളികളും ഓപറേറ്റര്‍മാരും ഇതരസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് വരുന്നുണ്ട്. ഒക്ടോബര്‍ ആകുമ്പോഴേക്കും കൂടുതല്‍ കൊയ്ത്ത് മെതിയന്ത്രങ്ങള്‍ എത്തിച്ചേരും.

പാലക്കാട്, ഷൊര്‍ണൂര്‍, തൃത്താല, കുഴല്‍മന്ദം, ആലത്തൂര്‍, പട്ടാമ്പി, കൊല്ലങ്കോട്, നെന്മാറ മേഖലകളിലാണ് നിലവില്‍ കൊയ്ത്ത് പ്രവൃത്തികള്‍ ആരംഭിച്ചിട്ടുള്ളത്. ശക്തമായ മഴ വിളവെടുപ്പില്‍ കാലതാമസം ഉണ്ടാക്കിയതൊഴിച്ചാല്‍ ഫീല്‍ഡ് തലത്തില്‍ മറ്റു പ്രശ്‌നങ്ങളില്ലെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി.

Leave A Reply

error: Content is protected !!