ശകുന്തള ജംങ്ഷൻ മുതൽ മേലാമുറി മാർക്കറ്റ് വരെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു

ശകുന്തള ജംങ്ഷൻ മുതൽ മേലാമുറി മാർക്കറ്റ് വരെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു

പാലക്കാട്: ശകുന്തള ജംങ്ഷൻ മുതൽ മേലാമുറി മാർക്കറ്റ് വരെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. വലിയങ്ങാടിയിൽ കോവിഡ് രോഗവ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിൽ സമൂഹവ്യാപനത്തിന് ഇടയാക്കുമെന്നതിനാൽ പൊതു ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വലിയങ്ങാടി ശകുന്തള ജംങ്ഷൻ മുതൽ മേലാമുറി മാർക്കറ്റ് അവസാനിക്കുന്ന പ്രദേശം വരെയുള്ള റോഡിന്റെ 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ഡി. ബാലമുരള അറിയിച്ചു. പ്രദേശത്ത് പൊതുജനങ്ങൾ നിയന്ത്രണങ്ങൾ കർശനമായും പാലിക്കുന്നുണ്ടെന്ന് പോലീസ്, ആരോഗ്യം , പഞ്ചായത്ത് , മുനിസിപാലിറ്റി അധികൃതർ ഉറപ്പ് വരുത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Leave A Reply

error: Content is protected !!