ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ദേശീയ സമ്പാദ്യ പദ്ധതി

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ദേശീയ സമ്പാദ്യ പദ്ധതി

പാലക്കാട് : ജില്ലയിലെ കോവിഡ് പ്രതിരോധത്തിനുള്ള ഫസ്റ്റ് ലൈന് ട്രീറ്റ്‌മെന്റ് സെന്ററുകളുടെ പ്രവര്ത്തനങ്ങള്ക്ക് കൈത്താങ്ങായി ദേശീയ സമ്പാദ്യ പദ്ധതി രണ്ട് ലക്ഷം രൂപ സംഭാവന നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി തുക അടങ്ങിയ ഡി.ഡി ഏറ്റുവാങ്ങി.
ദേശീയ സമ്പാദ്യ പദ്ധതിയില് പ്രവര്ത്തിക്കുന്ന ജില്ലയിലെ 500 ഏജന്റ്മാര് പിരിച്ചെടുത്ത തുകയാണ് സംഭാവന ചെയ്തത്. ആര്.ഡി ഏജന്റ്മാരുടെ കണ്വീനര്മാരായ രേണുക, സരിത, ലിസി, ജയസുധ എന്നിവരാണ് തുക കൈമാറിയത്. ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര് എ. പ്രസാദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. അനില്കുമാര് എന്നിവര് പങ്കെടുത്തു.

Leave A Reply

error: Content is protected !!