പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകളുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകളുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ആശംസാ സന്ദേശം. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ’ എന്നാണ് രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തത്.

നിരവധി നേതാക്കളാണ് പ്രധാനമന്ത്രിക്ക് ആശംസയുമായി രം​ഗത്തെത്തുന്നത്. ‘ജന്മദിനാശംസകൾ നേരുന്നു സർ. നിങ്ങളുടെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു’ എന്നായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തത്.

Leave A Reply

error: Content is protected !!