മൂന്നാം മൽസരത്തിൽ മൂന്ന് വിക്കറ്റ് ജയം: ഇംഗ്ലഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

മൂന്നാം മൽസരത്തിൽ മൂന്ന് വിക്കറ്റ് ജയം: ഇംഗ്ലഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാമത്തെ മൽസരത്തിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം. രണ്ട് പന്ത് ബാക്കി നിൽക്കെയാണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്. ഗ്ലെന്‍ മാക്സ്വെല്ലും അലക്സ് കെയ്റിയും നടത്തിയ വെടിക്കെട്ട് ബാറ്റിങ്‌ ആണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് എത്തിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങൾ ഉണ്ടായിരുന്ന പരമ്പര 2-1ന് ഓസ്‌ട്രേലിയ സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്‌ചിത അമ്പത് ഓവറിൽ 302 റൺസ് നേടിയപ്പോൾ ഓസ്‌ട്രേലിയ 49.4 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. 73 ന് 5 എന്ന നിലയില്‍ തകർന്ന് ഓസ്‌ട്രേലിയയെ ഗ്ലെന്‍ മാക്സ്വെല്ലും അലക്സ് കെയ്റിയും നടത്തിയ തകർപ്പൻ ആറാം വിക്കറ്റ് കൂട്ട്കെട്ടാണ് വിജയത്തിൽ എത്തിച്ചത്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 212 റൺസ് നേടി.

303 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. മികച്ച ബോളിംഗുമായി ക്രിസ് വോക്സും ജോ റൂട്ടും ചേർന്ന് ഓസ്‌ട്രേലിയൻ മുൻ നിരയെ തകർത്ത്. പിന്നീട് ഗ്ലെന്‍ മാക്സ്വെല്ലും അലക്സ് കെയ്റിയും ടീമിനെ വിജയത്തിലേക്ക് നയിച്ചു. രണ്ട് പേരും സെഞ്ചുറി നേടി. മാക്സ്വെല്‍ 90 പന്തില്‍ 4 ഫോറും 7 സിക്സുമായി 108 റണ്‍ നേടിയപ്പോള്‍ അലക്സ് കെയ്റി 114 പന്തില്‍ നിന്നും 106 റണ്‍ നേടി.

ആദ്യ ഇന്നിങ്ങ്സിൽ ബെയര്‍സ്റ്റോയുടെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിൽ എത്തിച്ചത്. ബെയര്‍സ്റ്റോ 112 റണ്‍സ് നേടി. ബില്ലിങ്ങ്സും ക്രിസ് വോക്സും ഇംഗ്ലണ്ടിന് വേണ്ടി അര്‍ദ്ധ സെഞ്ചുറികള്‍ നേടി.

Leave A Reply

error: Content is protected !!