തിരുപ്പതി ക്ഷേത്രത്തിൽ കാണിക്കയായി നിരോധിച്ച നോട്ടുകൾ കണ്ടെടുത്തു

തിരുപ്പതി ക്ഷേത്രത്തിൽ കാണിക്കയായി നിരോധിച്ച നോട്ടുകൾ കണ്ടെടുത്തു

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ ഭക്തരിൽനിന്നു കാണിക്കയായി ലഭിച്ചത് 50 കോടിയിലേറെ മൂല്യമുണ്ടായിരുന്ന നിരോധിത നോട്ടുകൾ. 1000 രൂപയുടെ 1.8 ലക്ഷം നോട്ടുകളും 500 രൂപയുടെ 6.34 ലക്ഷം നോട്ടുകളുമാണ് കാണിക്കയായി ക്ഷേത്രത്തിലെത്തിയത്.

ആയിരം രൂപ നോട്ടുകള്‍ക്ക്  18 കോടിയടെ  മ്യൂല്യമുണ്ടായിരുന്നു.  500 രൂപയുടെ  31.7 കോടി രൂപയുടെ മൂല്യം വരുമായിരുന്ന  നോട്ടുകളും കാണിക്കയായി എത്തി. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി ക്ഷേത്രം. കേന്ദ്രസർക്കാർ 2016 നവംബർ എട്ടിന് 1000, 500 നോട്ടുകൾ നിരോധിച്ചതാണ്.

Leave A Reply

error: Content is protected !!