മാതാപിതാക്കൾ കോവിഡ് ബാധിച്ച് ആശുപത്രിയിൽ; മകന്റെ പിറന്നാൾ ആഘോഷമാക്കി പൊലീസ് !

മാതാപിതാക്കൾ കോവിഡ് ബാധിച്ച് ആശുപത്രിയിൽ; മകന്റെ പിറന്നാൾ ആഘോഷമാക്കി പൊലീസ് !

മുംബൈ: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മുൻ നിരയിൽ നിന്ന് പോരാടുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥർ. ഉറ്റവരെ ഉപേക്ഷിച്ച് മറ്റുള്ളവരുടെ ജീവനായി പടപൊരുതുകയാണ് അവർ. കൊവിഡ് രോ​ഗികളെ സഹായിക്കുന്നതിനും വീടുകളിൽ സാധനങ്ങൾ എത്തിക്കുന്നതിനുമെല്ലാം പൊലീസുകാർ മുന്നിൽ തന്നെയുണ്ട്. അത്തരത്തിൽ ഏഴ് വസയുകാരന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താനെയിലെ ഒരു കൂട്ടം ഉദ്യോ​ഗസ്ഥർ.

കുട്ടിയുടെ അച്ഛന്റെ അഭ്യർത്ഥന പ്രകാരമായിരുന്നു പിറന്നാൾ ആഘോഷമാക്കാൻ പൊലീസ് എത്തിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് ദിനേഷ് ​ഗുപ്ത എന്നയാൾ താനെ പൊലീസിന്റെ ട്വിറ്ററിൽ മകന്റെ പിറന്നാൾ ആഘോഷിക്കണമെന്ന് പൊലീസുകാരോട് അഭ്യർത്ഥിച്ചത്. താനും ഭാര്യയും കൊവിഡ് ബാധിച്ച് ആശുപത്രിയിലാണെന്നും അതിനാൽ വീട്ടിൽ പോയി മകനെ പിറന്നാൾ ആശംസ അറിയിക്കണമെന്നുമായിരുന്നു ദിനേഷിന്റെ ട്വീറ്റ്.

Leave A Reply

error: Content is protected !!