മന്ത്രി കെ.ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍; ചോദ്യം ചെയ്യല്‍ തുടങ്ങി

മന്ത്രി കെ.ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍; ചോദ്യം ചെയ്യല്‍ തുടങ്ങി

മന്ത്രി കെ.ടി ജലീൽ കൊച്ചിയിലെ എന്‍ഐ ഓഫീസില്‍ ഹാജരായി മൂന്ന് മണിക്കൂര്‍ പിന്നിട്ടു. രാവിലെ ആറരയോടെയാണ് മന്ത്രി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യല്‍ ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ഇല്ലാതെ കേരളത്തിലേക്ക് ഖുർആന്‍ എത്തിച്ചതും യുഎഇ കോണ്‍സുല്‍ അധികൃതരുമായുള്ള മന്ത്രിയുടെ ബന്ധവും എന്‍ഐഎ ചോദിച്ചറിയും.

മന്ത്രിയെ നേരത്തെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.ഇന്നലെ രാത്രിയാണ് മന്ത്രി തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടത്. എസ്കോട്ടില്ലാതെ ഔദ്യോഗിക വാഹനത്തിലായിരുന്നു യാത്ര. എന്നാല്‍ ഇന്ന് രാവിലെ എന്‍ഐഎ ഓഫീസിലെത്തിയത് സിപിഎം മുന്‍ എംഎല്‍എ എ.എം യുസൂഫിന്‍റെ കാറിലാണ്.

ജലീല്‍ എന്‍ഐഎക്ക് മുന്‍പില്‍ ഹാജരായത് സ്വാഭാവിക നടപടിയായി മാത്രമേ കണക്കാക്കാനാകൂ എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. അന്വേഷണത്തെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് പ്രശ്നം. വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടോ എന്ന് പരിശോധിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് മതഗ്രന്ഥങ്ങളും മറ്റും എത്തിച്ച സംഭവത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിളിച്ചു വരുത്തി കെ.ടി ജലീലിനെ ചോദ്യം ചെയ്തത്. മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിരുന്നോ, സ്വപ്നയുമായുള്ള പരിചയം എന്നതുള്‍പ്പെടെയുളള കാര്യങ്ങളാണ് എന്‍ഫോഴ്സ്മെന്‍റ് ചോദിച്ചത്.

Leave A Reply

error: Content is protected !!