"കുട്ടികൾ പഠിക്കട്ടെ"; തമിഴ്‌നാട്ടിൽ സർക്കാർ സ്‌കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനത്തിന് പ്രത്യേക സംവരണം ഏർപ്പെടുത്തി

”കുട്ടികൾ പഠിക്കട്ടെ”; തമിഴ്‌നാട്ടിൽ സർക്കാർ സ്‌കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനത്തിന് പ്രത്യേക സംവരണം ഏർപ്പെടുത്തി

തമിഴ്‌നാട്ടിൽ സർക്കാർ സ്‌കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനത്തിന് പ്രത്യേക സംവരണം അനുവദിക്കുന്ന ബിൽ തമിഴ്‌നാട് നിയമസഭ ഐക്യകണ്‌ഠ്യേന പാസാക്കി.സർക്കാർ ക്വാട്ടയിലുള്ള സീറ്റുകളിൽ 7.5 ശതമാനം സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്കായി മാറ്റിവയ്ക്കും.

നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയവരെയാണ് സംവരണ സീറ്റുകളിലേക്ക് പരിഗണിക്കുക. നീറ്റ് നടപ്പാക്കിയതിന് സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് തിരിച്ചടിയായെന്ന വിലയിരുത്തലിനെത്തുടർന്നാണ് വിദ്യാർത്ഥികൾക്ക് സംവരണം ഏർപ്പെടുത്തിയത്. ഇതേ കുറിച്ച് പഠനം നടത്തുന്നതിന് ദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി പി. കലൈയരശന്റെ നേതൃത്വത്തിൽ ഒരു സമിതിയെ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

Leave A Reply

error: Content is protected !!