കോവിഡ് വ്യാപനം; എത്ര ആരോഗ്യപ്രവർത്തകർ മരിച്ചു എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് വ്യാപനം; എത്ര ആരോഗ്യപ്രവർത്തകർ മരിച്ചു എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ കേന്ദ്ര ആരോഗ്യമന്ത്രി

ഡൽഹി: കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകളില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപി ബിനോയ് വിശ്വത്തിന്‍റെ ചോദ്യത്തിനുള്ള മറുപടിയിലാണ് കൃത്യമായ കണക്കുകളില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. ലോക്ക്ഡൌണിൽ ഗ്രാമങ്ങളിലേക്ക് മടങ്ങിയവരിൽ കൊല്ലപ്പെട്ട കുടിയേറ്റക്കാരുടെ എണ്ണമില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ വിശദീകരണം.

കൊവിഡ് ബാധിച്ചതും മരിച്ചതുമായ ഡോക്ടർമാർ, നഴ്‌സുമാർ, സപ്പോർട്ട് സ്റ്റാഫ്, ആശാ വർക്കർമാർ എന്നിവരുൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ എണ്ണം സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

Leave A Reply

error: Content is protected !!