ജലീല്‍ ഒളിച്ചു പോകുന്നതാണ് സംശയമുണ്ടാക്കുന്നത്; കെ ടി ജലീലിന് ലീഗിന്‍റെ മറുപടി

ജലീല്‍ ഒളിച്ചു പോകുന്നതാണ് സംശയമുണ്ടാക്കുന്നത്; കെ ടി ജലീലിന് ലീഗിന്‍റെ മറുപടി

കെ ടി ജലീല്‍ ഒളിച്ച് പോകുന്നതാണ് സംശയമുണ്ടാക്കുന്നതെന്ന് മുസ്ലീം ലീ​ഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ പി എ മജീദ്. എന്‍ഐഎ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് വളരെ ഗൗരവകരമായ ഒരു കാര്യമാണ്. ജലീൽ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് രഹസ്യ നീക്കം നടത്തുന്നതെന്നും ജനങ്ങളോട് എല്ലാം തുറന്ന് പറയണമെന്നും മജീദ് പറഞ്ഞു.

പാണക്കാട്ടെ ചീട്ട് കൊണ്ടല്ല എകെജി സെന്‍ററിലെ ചീട്ട് കൊണ്ടാണ് മന്ത്രിയായതെന്ന് ജലീല്‍ നേരത്തെ പറഞ്ഞിരുന്നു. തനിക്കെതിരെ അന്വേഷണം വന്നപ്പോള്‍ മാത്രം പാണക്കാട് തങ്ങൾ പറയട്ടെ താന്‍ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് പറയുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്. ജലീല് തെറ്റ് ചെയിട്ടുണ്ടോ എന്ന് ഇടത് മുന്നണിയാണ് പറയേണ്ടത് എന്ന് കെ പി എ മജീദ് പറഞ്ഞു.

ഖുറാന്‍ കൊണ്ടുപോകുന്നത് കൊണ്ടാണ് തനിക്കെതിരെ അന്വേഷണം നടക്കുന്നത് എന്ന് പറഞ്ഞ് മത പണ്ഡിതന്മാരെ കണ്ട് വിശദീകരണ കുറിപ്പ് ഇറക്കാന്‍ നിര്‍ബന്ധിക്കുകയാണ് ജലീല്‍ ഇപ്പോൾ. എന്നാൽ, ഖുറാന്‍ കൊണ്ടുവന്നത് കൊണ്ടല്ല, സ്വർണക്കടത്തുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നതെന്നും കെ പി എ മജീദ് വ്യക്തമാക്കി.

 

Leave A Reply

error: Content is protected !!