പുഴയിലേക്ക് ചാടിയ രണ്ട് പേരിൽ ഒരാളെ രക്ഷപ്പെടുത്തി

പുഴയിലേക്ക് ചാടിയ രണ്ട് പേരിൽ ഒരാളെ രക്ഷപ്പെടുത്തി

കണ്ണൂർ: പുഴയിലേക്ക് ചാടിയ രണ്ട് യുവാക്കളിൽ ഒരാളെ രക്ഷപ്പെടുത്തി. ഇന്നലെ കണ്ണൂരിലെ വളപട്ടണം പാലത്തിൽ നിന്നുമാണ് രണ്ട് പേർ പുഴയിലേക്ക് ചാടിയത്. വിജിത്ത്, പ്രമോദ് എന്നിവരാണ് പുഴയിലേക്ക് ചാടിയത്.

പാടിയോട്ട് ചാൽ, ഏച്ചിലംപാറ സ്വദേശികളായ ഇവർ പാലത്തിന് മുകളിൽ നിന്ന് ചാടുകയായിരുന്നു. തുടർന്ന് അഴീക്കൽ കോസ്റ്റൽ പൊലീസ് നടത്തിയ തിരച്ചിലിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റേയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave A Reply

error: Content is protected !!