സൗദിയില്‍ റിയല്‍ എസ്റ്റേറ്റില്‍ കറന്‍സി ഇടപാടുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി

സൗദിയില്‍ റിയല്‍ എസ്റ്റേറ്റില്‍ കറന്‍സി ഇടപാടുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി

സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലുള്ള കറന്‍സി ഇടപാടുകള്‍ നിരോധിച്ചു. ഡിജിറ്റല്‍ പണമിടപാട് മാത്രമേ അംഗീകരിക്കുകയുള്ളൂ. സൗദി ശൂറാ കൗണ്‍സിലാണ് നിരോധത്തിന് അംഗീകാരം നല്‍കിയത്. നികുതി വെട്ടിപ്പും അനിയന്ത്രിത പണമിടപാടുകളും തടയുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.

റിയല്‍ എസ്റ്റേറ്റ്, ബ്രോക്കറേജ് ബിസിനസുകളിലെ പണമിടപാടുകള്‍ക്കാണ് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. സൗദി ശൂറാ കൗണ്‍സിലാണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്. നികുതി വെട്ടിപ്പും അനിയന്ത്രിത പണമിടപാടുകളും തടയുന്നതിന്റെ ഭാഗമായി കൂടിയാണ് പുതിയ നീക്കം.

അടുത്തിടെ രാജ്യത്ത് മൂല്യ വര്‍ധിത നികുതി അഞ്ചില്‍ നിന്ന് പതിനഞ്ച് ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ നികുതി തുക കുറച്ചു കാണിക്കുന്നതിന് ഇടപാട് തുകയിലും കുറവ് വരുത്തുന്ന പ്രവണത വര്‍ധിച്ചു.

Leave A Reply

error: Content is protected !!