ഏഴു വയസ്സുകാരിയെ അറുപത്കാരൻ പീഡിപ്പിച്ചതായി പരാതി

ഏഴു വയസ്സുകാരിയെ അറുപത്കാരൻ പീഡിപ്പിച്ചതായി പരാതി

അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്ത് ഏഴു വയസ്സുകാരിയെ 60കാരൻ പീഡിപ്പിച്ചതായി പരാതി. വാടക ക്വാർട്ടേഴ്സിൽ കഴിയുന്ന കുട്ടിയെ തൊട്ടടുത്ത ക്വാർട്ടേഴ്സിൽ കഴിയുന്ന അറുപത്കാരൻ പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയെ കുളിപ്പിക്കുന്നതിനിടെ സംശയം തോന്നിയ മാതാവ് കുട്ടിയോട് കൂടുതൽ കാര്യങ്ങൾ ആംവെശിച്ചപ്പോൾ ആണ് പീഡനകാര്യം പുറത്തുവന്നത്.

ഉടൻ തന്നെ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. ചൈൽഡ് ലൈനിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply

error: Content is protected !!