സൂര്യയ്ക്കെതിരെ കോടതിയലക്ഷ്യം: മദ്രാസ് ഹൈക്കോടതി ജഡ്ജിയെ പുറത്താക്കണമെന്ന് ഹർജി

സൂര്യയ്ക്കെതിരെ കോടതിയലക്ഷ്യം: മദ്രാസ് ഹൈക്കോടതി ജഡ്ജിയെ പുറത്താക്കണമെന്ന് ഹർജി

ചെന്നൈ: നടൻ സൂര്യയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യത്തെ നീക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി. ചീഫ് ജസ്റ്റിനുള്ള കത്ത് അദ്ദേഹത്തിന് ലഭിക്കും മുമ്പുതന്നെ മാധ്യമങ്ങൾക്ക് നൽകുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ സി.ആർ. ജയസുകിൻ ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. ജഡ്ജി സ്വന്തം പ്രശസ്തിക്കുവേണ്ടി കോടതിയെയും നീതിന്യായ വ്യവസ്ഥയെയും തരംതാഴ്ത്തിയെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

വിമർശനങ്ങളെ നിരുൽസാഹപ്പെടുത്തുന്നതു ജനാധിപത്യ സ്ഥാപനങ്ങൾക്കു ചേർന്നതല്ലെന്നും സൂര്യയുടെ വിമർശനം കോടതിയലക്ഷ്യമായി കണക്കാക്കേണ്ടതില്ലെന്ന് 6 ജഡ്ജിമാരും 25 മുതിർന്ന അഭിഭാഷകരും ചീഫ് ജസ്റ്റിസ് എ.പി. സാഹിയോട് ആവശ്യപ്പെട്ടതും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ ഓൺലൈനിലൂടെ വാദം കേൾക്കുന്ന ജഡ്ജിമാർ വിദ്യാർഥികളോടു നീറ്റ് എഴുതാൻ നിർദേശിച്ചത് ധാർമികമല്ലെന്ന സൂര്യയുടെ പ്രസ്താവനയിലാണ് സുബ്രഹ്മണ്യം കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടത്.

Leave A Reply

error: Content is protected !!