കോവിഡ് പ്രതിസന്ധി; സൗദിയിൽ കുടുങ്ങിയ വിദേശികൾ മടങ്ങുന്നു

കോവിഡ് പ്രതിസന്ധി; സൗദിയിൽ കുടുങ്ങിയ വിദേശികൾ മടങ്ങുന്നു

രാജ്യാന്തര സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെ സൗദിയിൽ കുടുങ്ങിയ വിദേശികളുടെ തിരിച്ചുപോക്ക് വർധിച്ചു. വീസ കാലാവധി കഴിഞ്ഞും മറ്റും സൗദിയിൽ തങ്ങുന്നവർക്കും നിയമവിധേയമായി തിരിച്ചുപോകാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലേക്കു വരുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇവർക്ക് കോവിഡ് മാനദണ്ഡമനുസരിച്ച് 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

3 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം. സൗദിയിൽനിന്നു ഇന്ത്യ ഉൾപ്പെടെ ചില വിദേശ രാജ്യങ്ങളിലേക്ക് പ്രത്യേക സർവീസ് നിലവിലുണ്ട്. ഇതനുസരിച്ച് വന്ദേ ഭാരത് മിഷൻ വിമാനങ്ങളിൽ സൗദിയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു വരുന്നു. കെഎംസിസി ഉൾപ്പെടെ ചില സംഘടനകളും ചാർട്ടേഡ് വിമാനത്തിൽ ജനങ്ങളെ നാട്ടിൽ എത്തിച്ചിരുന്നു.

Leave A Reply

error: Content is protected !!