ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം; സ്റ്റീ​ഫ​ൻ ദേ​വ​സി​യെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും

ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം; സ്റ്റീ​ഫ​ൻ ദേ​വ​സി​യെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റീ​ഫ​ന്‍ ദേ​വ​സി​യെ സി​ബി​ഐ ഇ​ന്ന് ചോ​ദ്യം ചെ​യ്യും. തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സ്റ്റീഫന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കൊവിഡ് ക്വാറന്റീനിലായതിനാല്‍ ഹാജരാകാന്‍ സാവകാശം നല്‍കണമെന്ന് സ്റ്റീഫന്‍ ആവശ്യപ്പെട്ടിരുന്നു. ക്വാറന്റീന്‍ കഴിഞ്ഞതിന് പിന്നാലെയാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.

സ്റ്റീഫന്‍ ദേവസിക്കെതിരെ ബാലഭാസ്‌ക്കറിന്റെ ബന്ധുക്കളില്‍ ചിലര്‍ സി.ബി.ഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. സ്റ്റീഫനുമായി ബാലഭാസ്‌ക്കറിന് സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ച് നിരവധി സംഗീത പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് സ്റ്റീഫന്‍.

അ​തേ​സ​മ​യം, ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​ര്‍​ക്ക് നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തും. ബാ​ല​ഭാ​സ​ക​റി​ന്‍റെ സു​ഹൃ​ത്ത് വി​ഷ്ണു സോ​മ​സു​ന്ദ​രം, പ്ര​കാ​ശ​ന്‍ ത​മ്പി, ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന്‍, ക​ലാ​ഭ​വ​ന്‍ സോ​ബി എ​ന്നി​വ​രാ​ണ് നു​ണ പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റാ​ണെ​ന്ന് കോ​ട​തി​യി​ല്‍ സ​മ്മ​തം അ​റി​യി​ച്ച​ത്.

ഡ​ല്‍​ഹി, ചെ​ന്നൈ ഫോ​റ​ന്‍​സി​ക് ലാ​ബി​ലെ വി​ദ​ഗ്ധ സം​ഘ​മാ​ണ് നു​ണ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ, ഇ​വ​ര്‍ നാ​ല് പേ​രെ​യും നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കാ​ന്‍ സി​ബി​ഐ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

Leave A Reply

error: Content is protected !!