ഖാലി പീലിയിലെ പുതിയ ​ഗാനം റിലീസ് ചെയ്തു

ഖാലി പീലിയിലെ പുതിയ ​ഗാനം റിലീസ് ചെയ്തു

അനന്യ പാണ്ഡെയും ഇഷാൻ ഖട്ടറും നായികാ നായകന്മാരായെത്തുന്ന ഖാലി പീലിയിലെ പുതിയ ​ഗാനം റിലീസ് ചെയ്തു. ഡാൻസ് നമ്പറായി ഒരുക്കിയ ​ഗാനത്തിന് സം​ഗീതം പകർന്നിരിക്കുന്നത് വിശാൽ ശേഖർ കോമ്പോയാണ്. ശേഖർ രാജ്വാനി പ്രകൃതി കക്കർ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. കുമാർ ആണ് രചന.

മഖ്ബൂൽ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് രജിത്ത് ദേവ് ആണ്. അനന്യയും ഇഷാനും തമ്മിലുള്ള കെമിസ്ട്രിയാണ് ​ഗാനത്തിന്റെ ഹൈലൈറ്റ്.

ഹിമാൻഷു കിഷൻ മിശ്രയും അലി അബ്ബാസ് സഫറും സീ സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ചിത്രം ഓ.ടി.ടി റീലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സീ പ്ലെക്സ് പ്ലാറ്റ്ഫോമിലൂടെ ഒക്ടോബർ രണ്ടിന് ചിത്രം പ്രദർശനത്തിനെത്തും.

Leave A Reply

error: Content is protected !!