അ​ൽ ഐ​ൻ മൃ​ഗ​ശാ​ല​യി​ൽ ഇന്ന് മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം

അ​ൽ ഐ​ൻ മൃ​ഗ​ശാ​ല​യി​ൽ ഇന്ന് മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം

അ​ൽ ഐ​ൻ മൃ​ഗ​ശാ​ല​യി​ൽ ഇന്ന് മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം.കോ​വി​ഡ് രോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളോ​ടെ​യാ​ണ് സ​ന്ദ​ർ​ശ​ക​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ദി​വ​സ​വും വൈ​കീ​ട്ട് മൂ​ന്നു​മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്ക് കാ​ഴ്ച ബം​ഗ്ലാ​വി​ൽ പ്ര​വേ​ശി​ക്കാ​നും കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​നും ക​ഴി​യും.

ആ​വേ​ശ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളും സാ​ഹ​സി​ക​ത​ക​ളും മൃ​ഗ​ശാ​ല​യി​ലെ​ത്തു​ന്ന എ​ല്ലാ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തോ​ടൊ​പ്പം ഒ​ട്ടേ​റെ വി​ദ്യാ​ഭ്യാ​സ വി​നോ​ദ അ​നു​ഭ​വ​ങ്ങ​ളും സ​മ്മാ​നി​ക്കും. ജി​റാ​ഫു​ക​ൾ ആ​ഹാ​രം ക​ഴി​ക്കു​ന്ന കാ​ഴ്ച, വി​ങ്‌​സ് ഓ​ഫ് സ​ഹാ​റ, ത​ത്ത​ക​ളു​ടെ പ്ര​ദ​ർ​ശ​നം എ​ന്നി​വ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഇ​മ​റാ​ത്തി കേ​ഡ​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ​ന്ദ​ർ​ക​ർ​ക്ക് അ​നു​ഭൂ​തി പ​ക​രും.

Leave A Reply

error: Content is protected !!