13കാരിയെ പീഡിപ്പിച്ചു: അമ്മയുടെ മൂന്നാം ഭര്‍ത്താവ് പിടിയിൽ

13കാരിയെ പീഡിപ്പിച്ചു: അമ്മയുടെ മൂന്നാം ഭര്‍ത്താവ് പിടിയിൽ

രാജകുമാരി:  ഇടുക്കി രാജകുമാരിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ട് പേർക്കെതിരെ ശാന്തൻപാറ പൊലീസ്  കേസെടുത്തു. ഇരയാക്കപ്പെട്ട കുട്ടിയുടെ അമ്മയുടെ മൂന്നാംഭർത്താവ് ഇയാളുടെ സുഹൃത്ത് എന്നിവർക്കെതിരെയാണ് കേസ്. സംഭവത്തിൽ മുഖ്യപ്രതിയും അമ്മയുടെ ഭർത്താവുമായ 55കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തമിഴ്നാട് സ്വദേശിയാണ്. പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഹൈറേഞ്ചിലെ ഒരു സ്കൂളിൽ ആറാം ക്ലാസ്  വിദ്യാർഥിനിയായ പെണ്‍കുട്ടിയെ അമ്മയുടെ മൂന്നാം ഭര്‍ത്താവും സുഹൃത്തുമാണ് പീഡിപ്പിച്ചത്. കഴിഞ്ഞ  ഒരു വർഷമായി കുട്ടിയെ ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നു. അമ്മയും അച്ഛനും സ്ഥത്തില്ലാതിരുന്ന സമയത്ത് വീട്ടിൽ തനിച്ചായിരുന്ന കുട്ടിയെ പീഡിപ്പിച്ചതിനാണ് അച്ഛന്റെ സുഹൃത്തിനെതിരെ കേസെടുത്തത്.  ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിയ കുട്ടി നൽകിയ വിവരങ്ങൾ ആശുപത്രി അധികൃതർ ചൈൽഡ് ലൈന് കൈമാറിയതിനെ തുടർന്നാണ് പൊലീസ് നടപടി. വനിതാ പൊലീസിന് പുറമെ മജിസ്ട്രേറ്റും കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്.

ഒളിവിൽ കടന്ന രണ്ടാം പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സൂചന.  പ്രതിക്കായി  പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Leave A Reply

error: Content is protected !!