യുഎഇയില്‍ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്

യുഎഇയില്‍ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്

യു.എ.ഇയിൽ ആരോഗ്യ പ്രവർത്തകരുടെ കുട്ടികൾക്ക് ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്നത് വരെ സമ്പൂർണ സ്കോളർഷിപ്പ് നൽകാൻ പദ്ധതി ആവിഷ്കരിക്കുന്നു. വിദ്യാർഥികളുടെ ലാപ്ടോപ്പ് മുതൽ സ്കൂളിലേക്കുള്ള യാത്ര വരെ സർക്കാർ ഏറ്റെടുക്കുന്ന വിധമാണ് പദ്ധതി നടപ്പാക്കുന്നത്.

നി​ല​വി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ 1,850 കു​ട്ടി​ക​ൾ​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ൽ സ്കോ​ള​ർ​ഷി​പ്​ ന​ൽ​കു​ന്നു​ണ്ട്. ഇ​ത് കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ മ​ക്ക​ൾ​ക്ക് ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദിന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യ​വും ഫ്ര​ണ്ട്​ ലൈ​ൻ ഹീ​റോ​സ് ഓ​ഫി​സും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കാ​നും ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്താ​നും അ​ടു​ത്തി​ടെ​യാ​ണ് ഫ്ര​ണ്ട്​​ ലൈ​ൻ ഹീ​റോ​സ് ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

 

Leave A Reply

error: Content is protected !!