അ​ന്ത​ർ​വാ​ഹി​നി​യി​ൽ ​നി​ന്ന് മി​സൈ​ലു​ക​ൾ വി​ക്ഷേ​പിക്കാനൊരുങ്ങി ​ ഉ​ത്ത​ര​കൊ​റി​യ

അ​ന്ത​ർ​വാ​ഹി​നി​യി​ൽ ​നി​ന്ന് മി​സൈ​ലു​ക​ൾ വി​ക്ഷേ​പിക്കാനൊരുങ്ങി ​ ഉ​ത്ത​ര​കൊ​റി​യ

അ​ന്ത​ർ​വാ​ഹി​നി​യി​ൽ​നി​ന്നു മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ക്കു​ന്ന​തി​ന് ഉ​ത്ത​ര​കൊ​റി​യ ത​യാ​റെ​ടു​ക്കു​ന്നു.ഉ​ത്ത​ര​കൊ​റി​യ​യു​ടെ അ​ന്ത​ർ​വാ​ഹ​നി​ക​ൾ നി​ർ​മി​ക്കു​ന്ന​തു വ​ട​ക്കു​കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലു​ള്ള സി​ൻ‌​പോ ഷി​പ്പ്‌​യാ​ർ​ഡി​ലാ​ണ്. അ​ടു​ത്തി​ടെ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ൽ ക​ന​ത്ത ന​ഷ്ടം സം​ഭ​വി​ച്ച ഷി​പ്പ്‌​യാ​ർ​ഡി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു​പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ അ​ന്ത​ർ​വാ​ഹ​നി​ക​ളി​ൽ​നി​ന്നു മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ക്കാ​നു​ള്ള ​പ​രീ​ക്ഷ​ണം ഉ​ത്ത​ര​കൊ​റി​യ ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് ദ​ക്ഷ​ണി​കൊ​റി​യ​ൻ സൈ​നി​ക​നേ​തൃ​ത്വം സ്ഥി​രീ​ക​രി​ച്ച​ത്.

അ​ന്ത​ർ​വാ​ഹി​നി​ക​ളി​ൽ നി​ന്ന് മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്കാ​യി ഏ​റെ​നാ​ളാ​യി ഉ​ത്ത​ര​കൊ​റി​യ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ഉ​ത്ത​ര​കൊ​റി​യ ക​ട​ലി​ന​ടി​യി​ൽ മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. ആ​ണ​വ​നി​ർ​വ്യാ​പ​നം സം​ബ​ന്ധി​ച്ച് 2019 ൽ ​യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പും ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം ​ഉ​ൻ ജോം​ഗും ര​ണ്ടു​ത​വ​ണ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും യു​എ​സ് ഉ​പ​രോ​ധ​ത്തി​ന്‍റെ പേ​രി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

 

Leave A Reply

error: Content is protected !!