കന്നഡ ലഹരി: താരദമ്പതികളെ ചോദ്യം ചെയ്തു

കന്നഡ ലഹരി: താരദമ്പതികളെ ചോദ്യം ചെയ്തു

ബം​​​​ഗ​​​​ളൂ​​​​രു : മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേ​​​​സി​​​​ൽ കന്നഡ സിനിമാ ലഹരി റാക്കറ്റ് കേസിൽ താ​​​​ര​​​​ദമ്പ​​​​തി​​​​ക​​​​ളാ​​​​യ ദി​​​​ഗാ​​​​ന്ത് മൈ​​​​ക്കി​​​​ളി​​​​നെ​​​​യും ഐന്ദ്രിത റാ​​​​യി​​​​യെ​​​​യും സെ​​​​ൻ​​​​ട്ര​​​​ൽ ക്രൈം ​​​​ബ്രാ​​​​ഞ്ച് ചോ​​​​ദ്യം ചെ​​​​യ്തു. കേരളത്തിലായിരുന്ന ദമ്പതികൾ ഇന്നലെ പുലർച്ചെയാണു ബെംഗളൂരുവിലെത്തിയത്.

നാ​​​​ലു​​​​മ​​​​ണി​​​​ക്കൂ​​​​ർ ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​നു വി​​​​ധേ​​​​യ​​​​രാ​​​​യ ഇ​​​​രു​​​​വ​​​​രോ​​​​ടും വീ​​​​ണ്ടും ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​നു ഹാ​​​​ജ​​​​രാ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ബം​​​​ഗ​​​​ളൂ​​​​രു ജോ​​​​യി​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ സ​​​​ന്ദീ​​​​പ് പാ​​​​ട്ടീ​​​​ൽ പ​​​​റ​​​​ഞ്ഞു. നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും അറസ്റ്റിലായ കേസിൽ ഇതാദ്യമായാണ് ഒരു നടനു നേരെ സംശയം ഉയരുന്നത്. അറസ്റ്റിലായ വിരേൻ ഖന്ന, രവിശങ്കർ, രാഹുൽ ഷെട്ടി തുടങ്ങിയവർ സംഘടിപ്പിച്ച പാർട്ടികളിൽ താരദമ്പതികൾ പങ്കെടുത്തതിന്റെ തെളിവൂ ലഭിച്ചെന്നാണ് സൂചന.

അതേസമയം, രാഗിണി ദ്വിവേദിക്കു പിന്നാലെ നടി സഞ്ജന ഗൽറാണിയും ജൂഡീഷ്യൽ കസ്റ്റഡിയിലായി. പാരപ്പന അഗ്രഹാര ജയിലിലാണ്. സഞ്ജനയുടെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ചില്ല. രാഗിണിയുടെ അപേക്ഷ 19ന് പരിഗണിക്കാനായി മാറ്റി.

Leave A Reply

error: Content is protected !!