രാജ്യത്ത് കോവിഡ് ബാധിച്ച് 382 ഡോക്ടര്‍മാര്‍ മരിച്ചതായി ഐഎംഎ

രാജ്യത്ത് കോവിഡ് ബാധിച്ച് 382 ഡോക്ടര്‍മാര്‍ മരിച്ചതായി ഐഎംഎ

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 382 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊവിഡ് കാലത്തെ ആരോഗ്യപ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും സേവനത്തിന് കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരോപിച്ചു.

കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്ന സര്‍ക്കാര്‍ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഐ.എം.എ യുടെ മറുപടി. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് കത്തയച്ചതായി ഐ.എം.എ അറിയിച്ചു. ലോകത്ത് ഒരിടത്തും, ഇന്ത്യയിലേതുപോലെ ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചിട്ടില്ല. ഈ വിവരം രാജ്യത്തിന്റെ ശ്രദ്ധ അര്‍ഹിക്കുന്നില്ലെന്നത് വെറുപ്പുളവാക്കുന്നു.

രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കണക്കുകള്‍, രോഗം മൂലം അവരില്‍ എത്രപേര്‍ ജീവന്‍ ബലിയര്‍പ്പിച്ചു എന്നതിന്റെ കണക്കുകളും സര്‍ക്കാര്‍ സൂക്ഷിക്കുന്നില്ലെങ്കില്‍ അതിനര്‍ഥം പകര്‍ച്ചവ്യാധി നിയമം നടപ്പാക്കാനുള്ള ധാര്‍മ്മിക അധികാരം സര്‍ക്കാരിന് നഷ്ടപ്പെടുന്നുവെന്നാണ്- ഐ.എം.എ കത്തില്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ നടപടിയ ക്രൂരമാണെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടി. ഒരു വശത്ത് ആരോഗ്യപ്രവര്‍ത്തകരെ കൊറോണ യോദ്ധാക്കള്‍ എന്ന് വിളിക്കുന്നു, മറുഭാഗത്ത് അവരുടെ കുടുംബങ്ങളെ അനാഥമാക്കുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

Leave A Reply

error: Content is protected !!