മൂന്നാം ഏകദിനം; ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് 303 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം

മൂന്നാം ഏകദിനം; ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് 303 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഓസ്ട്രേലിയക്ക് 303 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് സെഞ്ചുറി നേടിയ ഓപ്പണർ ജോണി ബെയർസ്റ്റോയുടെ ബാറ്റിംഗ് മികവിലാണ് 302/7 എന്ന മികച്ച സ്കോർ നേടിയത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വലിയ ഞെട്ടലാണ് തുടക്കം തന്നെ നേരിടേണ്ടി വന്നത്. ആദ്യ രണ്ട് പന്തുകളിലും അവരുടെ വിക്കറ്റുകൾ വീണു. ആദ്യം ജേസൺ റോയും, പിന്നാലെ ജോ റൂട്ടുമാണ് സ്റ്റാർക്കിന്റെ ബോളിംഗിൽ പവലിയനിൽ തിരിച്ചെത്തിയത്. നാലാമനായിറങ്ങിയ നായകൻ മോർഗൻ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും 23 റൺസെടുത്ത് നിൽക്കേ താരം പുറത്തായി.

39 പന്തില്‍ 53 റണ്‍സെടുത്ത വോക്സും 19 റണ്‍സെടുത്ത ടോം കറനും 11 റണ്‍സെടുത്ത ആദില്‍ റഷീദും ചേര്‍ന്ന് ഇംഗ്ലണ്ട് സ്കോര്‍ 300 കടത്തി. ഓസീസിനായി സ്റ്റാര്‍ക്കും സാംപയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് മത്സര പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് തുല്യത പാലിക്കുകയാണ്.

Leave A Reply

error: Content is protected !!