ബ്രിട്ടനിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ദിവസേന 3000ത്തിലേറെ പോസിറ്റീവ് കേസുകൾ

ബ്രിട്ടനിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ദിവസേന 3000ത്തിലേറെ പോസിറ്റീവ് കേസുകൾ

ബ്രിട്ടനിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ദിവസേന കോവിഡ് രോഗികളാകുന്നവരുടെ എണ്ണം 3000ന് മുകളിലായി. ദിവസേന പത്തിൽ താഴെയായിരുന്ന മരണനിരക്കിലും ഇതോടെ വർധനയായി. രണ്ടാം രോഗവ്യാപനത്തിന് തുടക്കമായതോടെ വ്യാപകമായുള്ള ടെസ്റ്റിംങും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

അതേസമയം രാജ്യത്ത് സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും ബിസിനസ് സെന്ററുകളും ഓഫിസുകളുമെല്ലാം സാധാരണപോലെ പ്രവർത്തനം തുടങ്ങിയതോടെയാണ് കോവിഡ് കേസുകൾ വർധിക്കാൻ കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Leave A Reply

error: Content is protected !!