ലോകേഷ് കനകരാജ്-കമല്‍ ഹസന്‍ കൂട്ടുക്കെട്ടില്‍ പുതിയ സിനിമ 'എവനെണ്ട്രു നിനൈതായ്'

ലോകേഷ് കനകരാജ്-കമല്‍ ഹസന്‍ കൂട്ടുക്കെട്ടില്‍ പുതിയ സിനിമ ‘എവനെണ്ട്രു നിനൈതായ്’

ലോകേഷ് കനകരാജ് എന്ന സംവിധായകന്‍റെ പിറവിക്ക് കാരണം കമല്‍ ഹസന്‍ ആണെന്ന് സംവിധായകന്‍ തന്നെ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സൂപ്പര്‍ ഹിറ്റ് സംവിധായകനും നായകനും ഒന്നിച്ചൊരു സ്വപ്ന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്.

‘എവനെണ്ട്രു നിനൈതായ്’ എന്ന പേരിലുള്ള സിനിമ ‘ദൈവത്തിന്​ നന്ദി’ എന്ന്​ എന്ന് കുറിച്ചാണ് ട്വിറ്ററിലൂടെ ലോകേഷ് കനകരാജ് പ്രഖ്യാപിച്ചത്. ഒരിക്കല്‍ അവിടെ ഒരു പ്രേതം ഉണ്ടായിരുന്നുവെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും ആരാധകര്‍ ചോദിക്കുന്നത്. അനിരുദ്ധ് രവിചന്ദെര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമ നിര്‍മിക്കുന്നത് കമല്‍ഹാസന്റെ തന്നെ രാജ്‍കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ്.

Leave A Reply

error: Content is protected !!