കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ് സ്ഥിരീകരിച്ചു

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് മന്ത്രിയെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

”ക്ഷീണം അനുഭവപ്പെട്ടതിനാൽ ഡോക്ടറെ കാണാനായി പോയിരുന്നു. അവിടെ വച്ച് നടത്തിയ ചെക്കപ്പിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. അതിനാൽ സ്വയം ഐസൊലേറ്റ് ചെയ്യുന്നു. എല്ലാവരുടെയും അനുഗ്രഹത്താലും പ്രാർത്ഥനകളാലും എന്‍റെ നില തൃപ്തികരമാണ് ”അദ്ദേഹം ട്വീറ്റ് ചെയ്തു. താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും മുൻകരുതൽ എടുക്കണമെന്നും നിതിൻ ഗഡ്‍കരി ആവശ്യപ്പെട്ടു.

നേരത്തെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെ ഏഴോളം കേന്ദ്രമന്ത്രിമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ലോക്‌സഭ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനയില്‍ 25 എംപിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Leave A Reply

error: Content is protected !!