ഐ.ടി.ഐ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

ഐ.ടി.ഐ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

മലപ്പുറം: ജില്ലയിലെ ഐ.ടി.ഐകളില്‍ കായിക താരങ്ങള്‍ക്കായി  സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍   2018  ഏപ്രില്‍ ഒന്ന് മുതല്‍  2020  മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍  ചുരുങ്ങിയത് വിദ്യാഭ്യാസ സബ് ജില്ലാതല മത്സരങ്ങളില്‍  ഏതെങ്കിലും കായിക ഇനത്തില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനമെങ്കിലും നേടിയവരായിരിക്കണം.

സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായി ഐ.ടി.ഐകളില്‍ സമര്‍പ്പിക്കുന്ന അപേക്ഷയുടെ  പ്രിന്റൗട്ടിന്റെ ഫോട്ടോ കോപ്പി, വിദ്യാഭ്യാസ യോഗ്യത, സ്‌പോര്‍ട്‌സില്‍  പ്രാവീണ്യം  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍  തുടങ്ങിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം (അപേക്ഷിച്ച ഐ.ടി.ഐ കളുടെ എണ്ണത്തിനനുസരിച്ച് അത്രയും  പകര്‍പ്പുകള്‍ ) സെപ്തംബര്‍ 24നകം മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ സമര്‍പ്പിക്കണം.

Leave A Reply

error: Content is protected !!