യെസ് ബാങ്കിലെ നിക്ഷേപം മാനദണ്ഡങ്ങൾ പാലിച്ച്; ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു: കിഫ്ബി സിഇഒ

യെസ് ബാങ്കിലെ നിക്ഷേപം മാനദണ്ഡങ്ങൾ പാലിച്ച്; ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു: കിഫ്ബി സിഇഒ

തിരുവനന്തപുരംകിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷിക്കുമെന്ന വാർത്തയിൽ പ്രതികരണവുമായി കിഫ്ബി സിഇഒ കെ എം എബ്രഹാം. എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തെ കുറിച്ച് അറിയില്ല. അന്വേഷണം സംബന്ധിച്ച് എന്തെങ്കിലും അറിയിപ്പ് ലഭിച്ചിട്ടില്ല. അന്വേഷണം നടക്കുന്നുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും കെ എം എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.

യെസ് ബാങ്കിൽ പണം നിക്ഷേപിച്ചത് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് കെ എം എബ്രഹാം വ്യക്തമാക്കി. കിഫ്ബിയുടെ നിക്ഷേപ നയം അനുസരിച്ചാണ് യെസ് ബാങ്കിൽ പണം നിക്ഷേപിച്ചതും പിൻവലിച്ചതുമെന്നും അദ്ദേഹം പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിന്റെ പശ്ചാത്തലം എന്താണെന്ന് അറിയില്ല. കിഫ്ബിയിൽ ലാഭം അല്ലാതെ നഷ്ടമുണ്ടായിട്ടില്ല. മികച്ച ക്രെഡിറ്റ് റേറ്റിംഗുള്ള ബാങ്കായിരുന്നു യെസ് ബാങ്ക്. അവിടെ പണം നിക്ഷേപിച്ചത് റേറ്റിംഗ് ഉള്ള സമയത്തായിരുന്നു. 250 കോടി യെസ് ബാങ്കിൽ നിക്ഷേപിച്ചെന്നാണ് പരാതി. ഏഴ് തവണയായി ആകെ 832.21 കോടിയുടെ നിക്ഷേപം നടത്തി. റേറ്റിംഗ് ഇടിഞ്ഞതിനാൽ തുടർ നിക്ഷേപം നടത്തിയില്ല. 2019 ൽ നിക്ഷേപം മറ്റ് ബാങ്കികളിലേക്ക് മാറ്റി. നിക്ഷേപം പിൻവലിച്ചത് ഉചിതമായ സമയത്താണെന്നും കെ എം എബ്രഹാം കൂട്ടിച്ചേർത്തു.

Leave A Reply

error: Content is protected !!