തിരുപ്പതി എംപി ബാലി ദുർഗ പ്രസാദ്​ റാവു കോവിഡ് ബാധിച്ച് മരിച്ചു

തിരുപ്പതി എംപി ബാലി ദുർഗ പ്രസാദ്​ റാവു കോവിഡ് ബാധിച്ച് മരിച്ചു

ഹൈദരാബാദ്: തിരുപ്പതി എം.പി ബാലി ദുർഗ പ്രസാദ്​ റാവു(64) കോവിഡ്​ ചികിൽസയിലിരിക്കെ മരിച്ചു. കോവിഡിനെ തുടർന്ന്​ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ്​ മരണം. ഹൃദയാഘാതമാണ്​ മരണകാരണം.

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മികച്ച ചികിത്സ തേടി 15 ദിവസം മുന്‍പാണ് ഇദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്‍ടിആര്‍ സര്‍ക്കാരില്‍ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ആന്ധ്രയിലെ ഗുദൂര്‍ സ്വദേശിയായ ബാലി ദുര്‍ഗാപ്രസാദ്, 1985 മുതല്‍ 1989 വരെയും 1994 മുതല്‍ 2014 വരെ നാലു പ്രാവശ്യവും എംഎല്‍എയായിരുന്നു. 1996 മുതല്‍ 98 വരെ പ്രാഥമിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വകുപ്പിന്റെ മന്ത്രിയായിരുന്നു ബാലി ദുര്‍ഗാപ്രസാദ്.

പിന്നീട്​ പാർട്ടി മാറി വൈ.എസ്​.ആർ കോൺഗ്രസിൽ ചേർന്നു2019 തെരഞ്ഞെടുപ്പിൽ വൈ.എസ്​.ആർ ടിക്കറ്റിൽ തിരുപ്പതിയിൽ നിന്ന്​ മത്സരിച്ച്​ ജയിച്ചു. എം.പിയുടെ മരണത്തിൽ പ്ര​ധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ അനുശോചിച്ചു.

Leave A Reply

error: Content is protected !!